യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നരേന്ദ്ര മോദിക്ക് അത്താഴ വിരുന്നൊരുക്കും
Sat, 18 Mar 2023

ചൈനീസ്കടന്നുകയറ്റവും.റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും ചർച്ചായാകും
ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗികമായി അത്താഴ വിരുന്നൊരുക്കും. രാഷ്ട്രത്തലവന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് യുഎസില്‍ സ്‌റ്റേറ്റ് ഡിന്നര്‍ സംഘടിപ്പിക്കുന്നത്. ജൂണില്‍ വിരുന്നൊരുക്കാനാണ് നീക്കം. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഓസ്‌ട്രേലിയയില്‍ വച്ച് നടന്ന ക്വാഡ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്ക് ബൈഡന്‍ ഡിസംബറില്‍ സ്‌റ്റേറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനായി ഏപ്രില്‍ 26-ന് അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. സെപ്റ്റംബറില്‍ ജി20 നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ ഇന്ത്യ ആതിഥ്യമരുളാൻ ഇരിക്കേയാണ് വിരുന്ന്. ചൈനീസ് കടന്നുകയറ്റവും, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും അടക്കം ചർച്ചായകും.