LogoLoginKerala

75 ലക്ഷം ലോട്ടറിയടിച്ചു, പോലീസില്‍ അഭയം തേടി ഇതരസംസ്ഥാനക്കാരന്‍

 
bengali won kerala lottery
ലോട്ടറി എടുത്തത് റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോള്‍


കൊച്ചി- 75 ലക്ഷം രൂപ ലോട്ടറിയടിച്ച ഇതരസംസ്ഥാന തൊഴിലാളി സംരക്ഷണം തേടി പോലീസ് സ്‌റ്റേഷനില്‍. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ലോട്ടറിയടിച്ച ബംഗാള്‍ സ്വദേശി  എസ്.കെ.ബദേസ് സഹായം തേടിയെത്തിയത്. സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച വിവരമറിഞ്ഞ ഇയാള്‍ തന്നെ അപായപ്പെടുത്തി ലോട്ടറി ആരെങ്കിലും തട്ടിയെടുക്കുമെന്ന ഭയന്ന ഇയാള്‍ നേരെ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.  സംഭവം കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
കൊല്‍ക്കത്ത സ്വദേശിയായ ബദേസ് ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു. നേരെ പോലീസ് സ്‌റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരെ വിവരമറിയിച്ചു. ആരെങ്കിലും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തു. റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാള്‍ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണം കിട്ടിയ ശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.