LogoLoginKerala

ബ്യൂട്ടിപാര്‍ലര്‍ അനാശാസ്യം, 5 യുവതീയുവാക്കള്‍ പിടിയില്‍

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചത് മസ്സാജ് സെന്ററും അനാശാസ്യ കേന്ദ്രവും
 
beauty parlour sex
അറസ്റ്റിലായത് മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളും

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മസ്സാജ് സെന്ററും അനാശാസ്യ പ്രവര്‍ത്തനവും നടത്തി വന്ന കേന്ദ്രത്തില്‍ നടത്തിയ പോലീസ് പരിശോധനയില്‍ അഞ്ച് യുവതീയുവാക്കള്‍ പോലീസിന്റെ പിടിയിലായി. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡന് സമീപം പ്രവര്‍ത്തിക്കുന്ന ലാവ ബ്യൂട്ടി പാര്‍ലറില്‍ നടന്ന പൊലീസ് റെയ്ഡിലാണ് അനാശാസ്യത്തിനെത്തിയവര്‍ അറസ്റ്റിലായത്. പൊലീസ് എത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവരെയും സ്ഥാപനത്തിലെ ഒരു ജീവനക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ ഉടമ കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍ പോയി. 
ബ്യൂട്ടി പാര്‍ലറെന്ന പേരിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇവിടെ മസാജ് പാര്‍ലറും സജ്ജമാക്കിയിരുന്നു. സാധാരണ മസ്സാജിംഗിനൊപ്പം ഹാപ്പി എന്‍ഡിങ്ങ് എന്ന പേരിലുള്ള സെക്‌സ് മസാജിംഗും പൂര്‍ണതോതിലുള്ള അനാശാസ്യ പ്രവര്‍ത്തനത്തിനുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കിയിരുന്നു. ഇവിടേക്ക് ധാരാളം ഇടപാടുകാര്‍ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിനെ തുടര്‍ന്ന് സ്ഥാപനം പോലീസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഇടപാടുകാര്‍ കയറിയതിന് പിന്നാലെയാണ് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.
ബ്യൂട്ടി പാര്‍ലറിനുള്ള ലൈസന്‍സ് മാത്രമാണ് സ്ഥാപനത്തിനുള്ളത്. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.