LogoLoginKerala

30 കോടി നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം, അല്ലെങ്കില്‍ വധഭീഷണി; സ്വപ്‌ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍;

 
swapna

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നെന്ന് സ്വപ്‌ന സുരേഷ്. കണ്ണുരിലുള്ള വിജയ് പിള്ളെ എന്ന ആളാണ് ഒത്തുതീര്‍പ്പിന് തന്നെ സമീപിച്ചതെന്ന് സ്വപ്‌ന പറയുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണമെന്നും, നാട് വിട്ട് പോകണമെന്നും അയാള്‍ പറഞ്ഞതായും, 30 കോടി രൂപ നല്‍കാമെന്ന് പറഞ്ഞതായും സ്വപ്‌ന വെളിപ്പെടുത്തുന്നു. ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറയുന്നു.

സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവിലൂടെ നടത്തിയത്. കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് കണ്ണൂരില്‍ നിന്നും വിജയ് പിള്ള വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റില്‍ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്താണ് വിളിച്ചത്. ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കേ ജയ്പൂരിലേക്കോ പോകണമെന്ന് ആവശ്യപ്പെട്ടു. എംവി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് സ്വപ്‌ന പറയുന്നത്.