ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി
Sat, 4 Mar 2023

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ അതിക്രമം നടന്ന കേസില്‍ മൂന്ന് പ്രതികള്‍ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്. 30 ഓളം പേരാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. സെക്യൂരിറ്റിയെ അടക്കം തള്ളിമാറ്റിയാണ് ഇവര്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. ഇവര്‍ക്കെതിരെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.