ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് അതിക്രമം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Sat, 4 Mar 2023

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ അതിക്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് അതിക്രമമുണ്ടായതെന്നാണ് വിവരം. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബു, പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പേരടങ്ങുന്ന സംഘമാണ് എത്തിയത്.
തടയാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തള്ളിമാറ്റി നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയുമായിരുന്നു. ഓഫീസിനുളളില്‍ കയറി മുദ്രാവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറോളം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസപെടുത്തുകയും ചെയ്തു.