LogoLoginKerala

വീണ്ടും അരിക്കൊമ്പനിറങ്ങി, മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 
arikomban

കൊച്ചി-  ജനങ്ങള്‍ക്കും വനംവകുപ്പിനും തലവേദന സൃഷ്ടിച്ച് അരിക്കൊമ്പന്‍ മേഘമലയില്‍ വീണ്ടും വിഹാരം തുടങ്ങി. ഇതേത്തുടര്‍ന്ന് ടൂറിസ്റ്റ് കേന്ദ്രമായ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നലെ രാത്രി മേഘമലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ അരിക്കൊമ്പന്‍ വനംവകുപ്പിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്തു. രാത്രിയില്‍ കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച അരിക്കൊമ്പനെ തുരത്താന്‍ ശ്രമിച്ചപ്പോഴാണ് ആന വനംവകുപ്പിന്റെ വാഹനങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. റേഡിയോ കോളറില്‍ നിന്നുള്ള നീല വെളിച്ചമാണ് ഇത് അരിക്കൊമ്പനാണെന്ന മനസ്സിലാക്കാന്‍ സഹായിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നാശനഷ്ടമൊന്നും സൃഷ്ടിച്ചില്ലെങ്കിലും അരിക്കൊമ്പന്റെ സാന്നിധ്യം നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വ്യാഴാഴ്ച അരിക്കൊമ്പനെ മേഘമലയില്‍ കണ്ടുവെങ്കിലും പിന്നീട് അത് കേരളാതിര്‍ത്തിക്കുള്ളിലേക്ക് നീങ്ങിയതായാണ് ജി പി എസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കാണിച്ചിരുന്നത്. എന്നാല്‍ രാത്രി വീണ്ടും മേഘമലയില്‍ എത്തിയാണ് അരിക്കൊമ്പന്‍ വാഴത്തോപ്പുകളിലിറങ്ങിയത്. വിവരമറിഞ്ഞ് ആനയെ തുരത്തിയോടിക്കാന്‍ വനപാലകര്‍ എത്തിയപ്പോള്‍ വാഹനത്തിന്ന നേരെ തിരിഞ്ഞു. എന്നാല്‍ നാട്ടുകാരും വനപാലകരും വലിയ ശബ്ദമുണ്ടാക്കിയും മറ്റും ആനയെ കേരളാര്‍ത്തിയിലേക്ക് തുരത്തിവിട്ടു.

എന്നാല്‍ ചിന്നക്കനാലിലെ ജനവാസ മേഖലയോട് ചേര്‍ന്ന് ജീവിച്ചു ശീലിച്ച അരിക്കൊമ്പന്‍ വീണ്ടും ഇവിടേക്ക് വരുമെന്ന് നാട്ടുകാര്‍ കരുതുന്നു.