56 ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കി, കേസ് കെട്ടിച്ചമച്ചത് : കെജ്റിവാൾ
Apr 17, 2023, 06:50 IST

ന്യൂഡല്‍ഹി- മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ 56 ചോദ്യങ്ങള്‍ ചോദിച്ചുവെന്നും അതിനെല്ലാം മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയവുമായി ബന്ധപ്പെട്ട കേസ് പൂര്‍ണമായും തെറ്റാണെന്നും എ.എ.പി എന്തെങ്കിലും തെറ്റ് ചെയ്തുവെന്നതിന് അവരുടെ കൈയില്‍ ഒരു തെളിവുമില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. തെളിവിന്റെ തരിമ്പ് പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വൃത്തികെട്ട രഷ്ട്രീയക്കളിയുടെ ഭാഗമാണ് ഈ കേസ്. എ.എ.പി തീര്‍ത്തും സത്യസന്ധമായ പാര്‍ട്ടിയാണ്. ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല- മുഖ്യമന്ത്രി വാര്‍ത്ത ലേഖകരോട് പറഞ്ഞു.
രണ്ടാം റൗണ്ട് ചോദ്യം ചെയ്യലിന് സി.ബി.ഐ തീയതി നല്‍കിയിട്ടൊന്നുമില്ല. വളരെ സൗഹൃദപരമായാണ് ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നും അവരുടെ ആതിഥ്യമര്യാദക്ക് നന്ദി പറയുന്നുവെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.