LogoLoginKerala

സിപിഎമ്മിന് വീണ്ടും തിരിച്ചടി, കരുവന്നൂരില്‍ ബിനാമി വായ്പ നല്‍കിയത് സിപിഐഎം നിര്‍ദേശപ്രകാരം, ഉന്നത നേതാക്കളും കുടുങ്ങും

 
karuvannur

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരുവന്നൂര്‍ ബാങ്കിലെ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം ആയിരുന്നെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .സിപിഎം പാര്‍ലമെന്ററി സമിതി ആണ് വായ്പ അനുവദിച്ചത്.അനധികൃത ലോണുകള്‍ക്ക്  പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും ഇഡി പറയുന്നു. സ്വത്ത് കണ്ട് കെട്ടിയ റിപ്പോര്‍ട്ടില്‍ ആണ് ഇ.ഡിയുടെ  വെളിപ്പെടുത്തല്‍.മുന്‍ മാനേജര്‍ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.ഒന്നാംപ്രതി സതീഷ്‌കുമാറിന്റേയും ഭാര്യയുടെയും പേരിലുള്ള 24 വസ്തുക്കള്‍ കണ്ടുകെട്ടി.സതീഷ്‌കുമാറിന് വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത് .അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി.സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ  നാല് അക്കൗണ്ടുകളും കണ്ടുകെട്ടി.പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിനാമി ലോണുകള്‍ അനുവദിക്കാന്‍ സിപിഐഎമ്മിലെ ഉന്നതനേതാക്കളാണ് നിര്‍ദേശം നല്‍കിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനധികൃത ലോണുകള്‍ സംബന്ധിച്ച് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നതായും മൊഴി നല്‍കി. കോടികള്‍ വായ്പയെടുത്ത ശേഷം പണം തിരിച്ചടയ്ക്കാത്ത 90 പേരുടെ പട്ടികയാണ് ഇഡിക്ക് ലഭിച്ചത്.