LogoLoginKerala

ഷുഹൈബ് വധക്കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നു; മുഖ്യമന്ത്രി നിയമസഭയില്‍

 
pinarayi

ഷുഹൈബ് വധക്കേസില്‍ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്യുന്നവരെ ഒരിക്കലും സംരക്ഷിക്കില്ല. ഇപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കോടതിയാണ് ആ ഘട്ടത്തില്‍ ഇടപെടാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.