LogoLoginKerala

നാടകീയ നീക്കങ്ങൾക്കൊടുവിൽ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ

 
Amrith. Pal Singh
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ഇന്ദിരാഗാന്ധിയുടെ ഗതിവരുമെന്ന് ഭീഷണി മുഴക്കിയയാളാണ്  അമൃത്പാൽസിങ്.
ചണ്ഡിഗഡ് : ‍‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവൻ അമൃത്പാൽ സിങ് അറസ്റ്റിൽ. നാകോദാറില്‍ നിന്നാണ് നാടകീയമായി ഇയാളെ പിടികൂടിയത്. ഏഴു ജില്ലകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് അമൃത്‌പാലിനെ പിന്തുടര്‍ന്നത്. വൻ പൊലീസ് സന്നാഹത്തെ വെട്ടിച്ച് രക്ഷപ്പെടാൻ അമൃത്പാൽ ശ്രമിച്ചെങ്കിലും നടന്നില്ല. അമൃത്പാലിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം നാളെ ഉച്ചവരെ റദ്ദാക്കിയിരുന്നു. 
ഖലിസ്ഥാൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഭീഷണി മുഴക്കിയയാളാണ് അമൃത്പാൽ സിങ്. ഖലിസ്ഥാൻ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഭീഷണി. കർഷക സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാകയുയർത്താൻ ശ്രമിച്ച സിദ്ദു ഈ സംഘടനയിലെ പ്രവർത്തകനായിരുന്നു. കഴിഞ്ഞ മാസം അമൃത്സർ ജില്ലയിലെ അജ്നാല പൊലീസ് സ്റ്റേഷൻ സംഘം ആക്രമിച്ചിരുന്നു.