അമൃത മകളുമായി ബാലയെ കാണാനെത്തി, ഉണ്ണിമുകുന്ദനുമായി ഏറെ നേരം സംസാരിച്ച് ബാല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ഗായിക അമൃത മകളുമായി ബാലയെ ആശുപത്രിയിൽ സന്ദർശിച്ചു.
അതേസമയം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ല. ബാല ഇപ്പോള്‍ ഐസിയുവിലാണെന്നും നില ഗുരുതരമാണെന്നുമാണെന്നും ആണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ബാല ഇപ്പോള്‍ സൂഖം പ്രാപിച്ചുവരികയാണെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞയുടന്‍ നടന്‍ ഉണ്ണി മുകുന്ദന്‍, നിര്‍മ്മാതാവ് ബാദുഷ, സംവിധായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി ബാലയെ സന്ദര്‍ശിച്ചു, ഉണ്ണിമുകുന്ദനുമായി തീര്‍ഘനേരം ബാല സംസാരിക്കുകയും ചെയ്തു.
അതേസമയം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തിയിട്ടുണ്ട്. തന്റെ എഫ്ബി പോസ്റ്റിലുടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം കുറിപ്പ് കങ്കുവച്ചു.
ബാദുഷയുടെ പോസ്റ്റ്
ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു.
നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും സഹോദരന്‍ ശിവ ഹോസ്പിറ്റല്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ഒഫീഷ്യല്‍ കുറിപ്പായി പിന്നീട് അറിയിക്കും.
ദയവായി മറ്റു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക. എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
കരള്‍ രോഗത്തെ തുടര്‍ന്ന് നിരവധി വര്‍ഷമായി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ബാ കഴിഞ്ഞ ദിവസം തളര്‍ച്ച അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബാലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍രോഗത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പും ബാല ആശുപത്രിയിലെത്തി ചികിത്സ തേടി യിരുന്നു. എന്നാല്‍ അന്ന് ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് വിതരണത്തില്‍ പങ്കെടുക്കുവാന്‍ തതാരം ആശുപത്രി വിടുകയായിരുന്നു.
ബാല വളരെ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ അഡ്മിറ്റാണ് എന്നാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിച്ചിരുന്ന വാര്‍ത്ത. ബാല ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല എന്നും ഗുരുതരാവസ്ഥയിലാണെന്നും കാട്ടി ഒരു യുറ്റിയൂബറാണ് ആദ്യം വീഡിയോ പുറത്തുവിട്ടത്. കരള്‍ സംബന്ധമായ രോഗത്തെ കൂടാതെ ഹൃദയത്തിലും പ്രശ്നമുണ്ടെന്നും യൂറ്റിയൂബര്‍ പറയുകയുണ്ടായി. കൂടാതെ ബാലക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും എന്ന് വരെ ചില മാധ്യങ്ങളില്‍ വാര്‍ത്ത എത്തി.