LogoLoginKerala

ആകാശ് തില്ലങ്കേരി വിവാദം; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പി ജയരാജന്‍

 
p jayarajann

കണ്ണൂര്‍: ആകാശ് തില്ലങ്കേരി വിവാദത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പി ജയരാജന്‍. സിപിഎം വിളിച്ചുചേര്‍ത്ത പൊതുയോഗത്തിലായിരുന്നു വിമര്‍ശനം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പറ്റുമോയെന്ന് നോക്കി കോണ്‍ഗ്രസ് തില്ലങ്കേരിയില്‍ ഇടപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പി ജയരാജന്‍ തില്ലങ്കേരിയിലേക്ക് എന്ന് ഗോളാന്തര യാത്ര നടത്തിയത് പോലെ വാര്‍ത്ത വന്നു. തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണ്. തില്ലങ്കേരിയിലെ പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നേരിടാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.