LogoLoginKerala

വായുമലിനീകരണം വീണ്ടും രൂക്ഷം, ദുരിതത്തില്‍ രാജ്യ തലസ്ഥാനം

 
air pollution

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമായി തുടരുന്നു. വായുമലിനീകരണ സൂചിക ഇന്ന് 309 ആയി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍.

അതേമയം ശൈത്യകാലം തുടങ്ങുന്നതിന് മുന്നേതന്നെ ശ്വാസം മുട്ടിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. ഡല്‍ഹിയില്‍ ശനിയാഴ്ച വായുമലിനീകരണ തോത് 173 ആയിരുന്നു, ഒറ്റ ദിവസംകൊണ്ടാണ് മുന്നൂറിന് മുകളിലെത്തിയത്. ദില്ലി സര്‍വകലാശാല മേഖലയില്‍ 330 ഉം, ദില്ലി വിമാനത്താവള മേഖലയില്‍ 325 ഉം ആണ് ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത്. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൂടിയതാണ് വായുനിലവാരം ഇടിയാന്‍ കാരണം.