LogoLoginKerala

AI ക്യാമറ മറയാക്കി വന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

വ്യാജ കോളുകള്‍ ലഭിച്ചാല്‍സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930 ല്‍ അറിയിക്കണം. എ ഐ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

 
AI camera.
സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറ മറയാക്കി വന്‍ തട്ടിപ്പിന് സാധ്യതയെന്ന് കേരളാ പൊലീസ്. സംസ്ഥാനത്തെ ആദ്യത്തെ കേസ് കോഴിക്കോട് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവം കേരളത്തില്‍ ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിന്ന് ഫോട്ടോ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ആര്‍ക്കെങ്കിലും വ്യാജ വീഡിയോ കോള്‍ വന്നാല്‍ പൊലീസിനെ ഉടന്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കി. സാമ്പ്തതിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോളുകള്‍ വന്നാല്‍ കേരളാ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1903ല്‍ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭിക്കുമെന്‌നും പൊലീസ് വ്യക്തമാക്കി.

നമുക്ക് ചുറ്റുമുള്ള ആളുകളുടെ പേരില്‍ വ്യാജ അക്കൗന്‍ഡുകള്‍ ഉണ്ടാക്കി അവരുടെ ഫോട്ടോ ുപയോഗിച്ചാണ് സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നത്. അതിനാല്‍ അങ്ങനെ കോളുകള്‍ വന്നാല്‍ പ്രസ്തുത വ്യക്തിയെ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.