LogoLoginKerala

ഷാരൂഖ് സെയ്ഫിയുടെ കേസ് അഡ്വ. ബി എ ആളൂര്‍ വാദിക്കും,വക്കാലത്ത് നല്‍കാന്‍ സഹോദരനെത്തും

 
ba aloor sharukh saifi

കൊച്ചി-മൂന്നു പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കുവേണ്ടി അഡ്വ. ബി.എ ആളൂര്‍ ഹാജരാകും. ഷഹറൂഖ് ഫൈസിയുടെ സഹോദരന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് ആളൂര്‍ ഏറ്റെടുക്കുന്നതെന്നറിയുന്നു. ഷാരൂഖ് സെയ്ഫിയുടെ സഹോദരന്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്നും ഇവിടെ എത്തി വക്കാലത്ത് ഒപ്പിട്ട ശേഷമേ കേസ് ഏറ്റെടുക്കുകയുള്ളൂവെന്നും ബി എ ആളൂര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ കേസ് ഏറ്റെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജിഷ വധം, സൗമ്യവധം, ഇരട്ട നരബലി ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച നരവധി കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിട്ടുള്ള ബി എ ആളൂര്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന കേസുകളില്‍ പ്രതികളുടെ ബന്ധുക്കളെ അങ്ങോട്ട് ബന്ധപ്പെട്ട് വക്കാലത്ത് വാങ്ങിയാണ് പലപ്പോഴും കേസുകള്‍ ഏറ്റെടുക്കാറുള്ളത്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയതോടെയാണ് ബിഎ ആളൂര്‍ ശ്രദ്ധിക്കപ്പെടുന്നത്. . ബിജു ആന്റണി ആളൂര്‍ എന്നാണ് മുഴുവന്‍ പേര്. ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന കൊടും ക്രിമിനലുകളുടെ കേസുകള്‍ സ്ഥിരമായി ഏറ്റെടുക്കാറുള്ള ബി എ ആളൂര്‍ കക്ഷിയുടെ അനുമതിയില്ലാതെ വക്കാലത്ത് സ്വയമെടുത്ത് കോടതിയിലെത്തി രൂക്ഷവിമര്‍ശനമേറ്റുവാങ്ങിയിട്ടുമുണ്ട്.