LogoLoginKerala

നടന്‍ പൂജപ്പുര രവി അന്തരിച്ചു

 
Poojappura Ravi

പ്രശസ്ത നടന്‍ പൂജപ്പുര രവി (86)അന്തരിച്ചു. മറയൂരിലുള്ള മകളുടെ വീട്ടില്‍ വച്ചാണ് അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരണം. വ്യത്യസ്തമായ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ നടനാണ്. കഴിഞ്ഞ ആറുമാസമായി അദ്ദേഹം പൂജപ്പുരയില്‍ നിന്നു മാറിനിന്നിട്ട്. മകന്‍ ഐയര്‍ലാന്‍ഡിലേക്ക് പോയതിനെ തുടര്‍ന്നാണ് മകളുടെ വീട്ടിലേക്ക് താമസം മാറിയത്.

എണ്ണൂറുകളോളം സിനിമയില്‍ അഭിനയിച്ചു. വേലുത്തമ്പി ദളവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. നിരവധി നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യകഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക മെയ് വഴക്കമുള്ള ആളാണ്. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങള്‍ തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചു.

എസ് എല്‍ പുരം സദാനന്ദന്റെ 'ഒരാള്‍ കൂടി കള്ളനായി' എന്ന നാടകത്തില്‍ കൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. 'കള്ളന്‍ കലിപ്പില്‍തന്നെ' എന്ന സിനിമയിലെ സുബ്രഹമണ്യം സ്വാമി എന്ന കഥാപാത്രം പൂജപ്പുര രവിയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. അഭിനയിച്ച എല്ലാ വേഷങ്ങളും തന്റെ ആകാരവും ശബ്ധവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച നടനാണ് പൂജപ്പുര രവി.  2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.