LogoLoginKerala

നടന്‍ കോട്ടയം നസീര്‍ ആശുപത്രിയില്‍

 
kottayam nazeer

കോട്ടയം: നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ ആശുപത്രിയില്‍. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം നടന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവില്‍ ഐസിയുവില്‍ ആണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.