LogoLoginKerala

മോദിയെ വിമർശിച്ച രണ്ടായിരത്തോളം പോസ്റ്ററുകൾ നീക്കി പിന്നിൽ എ എ പി എന്ന് പൊലീസ്

 
bjp poster

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നീക്കി. മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്നെഴുതിയ നാലായിരത്തോളം പോസ്റ്ററുകളാണ് ഡൽഹിയിലുടനീളം പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നാൽപത്തിനാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാലെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മോദിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള രണ്ടായിരത്തിനടുത്ത് പോസ്റ്ററുകളാണ് രണ്ട് ദിവസം കൊണ്ട് ഡല്‍ഹി പോലീസ് നീക്കം ചെയ്തത്.
പോസ്റ്ററുകൾ അടിച്ച പ്രസിന്റെ ഉടമകൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. സമാന രീതിയിലുള്ള അൻപതിനായിരത്തോളം പോസ്റ്ററുകൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് അറസ്റ്റിലായ പ്രസുടമകൾ പൊലീസിനോട് സമ്മതിച്ചു.


പല സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിലായി പതിപ്പിക്കാൻ സൂക്ഷിച്ചുവെച്ച പതിനായിരത്തോളം പോസ്റ്ററുകൾ ഡൽഹി പൊലീസി പിടിച്ചെടുത്തു.
സംഭവത്തിന് പിന്നിൽ ആം ആദ്മി പാർട്ടിയാണെന്നും എ എ പി ഓഫീസുകളിലേക്കാണ് ഈ പോസ്റ്ററുകൾ എത്തിക്കാനിരുന്നതെന്നും പൊലീസ് പറയുന്നു.
 ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു പ്രതികരണവും ആം ആദ്മി പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല