LogoLoginKerala

മഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് അപമാനിച്ച വിഷയത്തില്‍ വിശദീകരണവുമായി കെ എസ് യു രംഗത്ത്

 
Maharajas
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ കെ
എസ് യു. വൈസ് പ്രസിഡന്റ് ഫാസില്‍ അപമാനിച്ചു എന്ന വിഷയത്തില്‍ സംഘടനയുടെ ഔദ്യോഗിക വിശദീകരണം നല്‍കി കെ
എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
സംഭവത്തില്‍ അധ്യാപകനോടൊപ്പം ആണെന്നും എന്നാല്‍, സാഹചര്യം മനസ്സിലാക്കാതെ വിഷയത്തില്‍ കെ
എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ പേരില്‍ കുറ്റാരോപണം നടത്തുന്നത് തീര്‍ത്തും ഗൂഡാലോചനയുടെ ഭാഗമാണെന്നും അലോഷ്യസ് പറഞ്ഞു.
നടന്ന സംഭവത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാതെ വാര്‍ത്ത ബ്രേക്കിങ് ആക്കിയ മാധ്യമത്തിനെതിരെ വ്യക്തിഹത്യക്ക് കേസ് കൊടുക്കുമെന്നും അലോഷ്യസ് കൂട്ടി ചേര്‍ത്തു. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും കെ.എസ്.യു അറിയിച്ചു. 
അന്നേ ദിവസം നടന്ന സംഭവത്തിന് കൃത്യമായ വിശദീകരണം നല്‍കി ആരോപണത്തിനിരയായ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍. കേവലം 6 സെക്കന്റില്‍ പ്രചരിക്കുന്ന വീഡിയോയെ എത്രയും മോശമായി വ്യാഖ്യാനിക്കാമോ അത്രയും മോശമായി ആണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതെന്നും ഫാസില്‍ കൂട്ടിചേര്‍ത്തു.
അധ്യാപകന്‍ ക്ലാസ്സ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്ത് ഫാസില്‍ കയറി വന്നതിനാണ് കുട്ടികള്‍ ചിരിച്ചതെന്നും വീഡിയോയില്‍ കാണുന്ന പല ശകലങ്ങളും അതേ സമയത്തുള്ളതല്ലയെന്നും ഫാസില്‍ പറഞ്ഞു. 
സസ്‌പെന്‍ഷന്‍ മെമോ ഇത് വരെയും ലഭിച്ചിട്ടില്ല പിന്നെങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ഈ വിവരം ലഭിക്കുന്നത്. എസ്എഫ്‌ഐ അനുഭാവികളായ അധ്യാപക, അനധ്യാപക വിദ്യാര്‍ത്ഥികളാണ് ഈ വാര്‍ത്താപ്രചാരണത്തിന് പിന്നിലെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.