പത്തനംതിട്ട റാന്നിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു
അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയ്ക്കും ആയയ്ക്കും പരിക്കേറ്റു
Jun 1, 2023, 10:25 IST
പത്തനംതിട്ട റാന്നിയില്‍ ഐത്തലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. വാഹനത്തില്‍ ആകെ 5 വിദ്യാര്‍ത്ഥിനികളാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയ്ക്കും ആയയ്ക്കും പരിക്കേറ്റു. ബദനി ആശ്രമം ഹൈസ്‌കൂളിന്റെ ബസാണ് മറിഞ്ഞത്.
മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന കളിചിരികളുമായി കുരുന്നുകള്‍ പോയപ്പോഴാണ് അപകടം ഉണ്ടായത്.
Content Highlights - school bus overturned in Ranni