LogoLoginKerala

വ്യാജ വാർത്തകൾക്ക് മുൻപേ ചമച്ച വ്യാജ രേഖ കുരുക്കായി ; മറുനാടൻ ഉടമ ഷാജൻ സ്കറിയ ഒടുവിൽ അറസ്റ്റിൽ.

ചാനൽ രജിസ്ട്രേഷന് നേടാൻ നിർമ്മിച്ചത് കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ വ്യാജ രേഖ 
 
 
Shajan Scaria Arrested
വ്യാജ രേഖാ തട്ടിപ്പ് കേസിൽ 
തൃക്കാക്കര പോലീസ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത് നിലമ്പൂരിലെത്തി. 

കപടവാർത്തകൾ പ്രചരിപ്പിച്ച് റേറ്റിങ് കൊയ്യാൻ ശ്രമിച്ച മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയ, ചാനലിന്റെ രജിസ്ട്രേഷൻ നേടാനായി നിർമ്മിച്ച വ്യാജ രേഖയുടെ പേരിൽ പിടിയിലായി.
ബിഎസ്എൻഎൽ അടക്കമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷ കേസിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെയാണ് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. മറുനാടൻ മലയാളി യൂട്യൂബ്‌ ചാനൽ രജിസ്‌റ്റർ ചെയ്‌തത് ബിഎസ്എൻഎൽ ബില്ല്  അടക്കം വ്യാജമായി നിർമിച്ചാണെന്നും സർക്കാർ സംവിധാനങ്ങളെ വരെ കമ്പളിപ്പിച്ചാണെന്നും വ്യക്തമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. 

നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിയിലാണ് മതവിദേഷ്വത്തിന് നിലമ്പൂർ പോലീസ് ഷാജൻ സ്കറിയക്ക് എതിരെ കേസെടുത്തിരുന്നത്. മറുനാടൻ മലയാളി യൂടൂബ് ചാനലിലൂടെ മനപ്പൂർവ്വം വ്യാജ വാർത്ത ചമച്ച് നൽകി തന്നെയും കുടുംബത്തെയും അടക്കം വ്യക്തിഹത്യ ചെയ്യുന്നുവെന്നായിരുന്നു നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻരെ പരാതി. ഈ കേസിൽ ഹൈക്കോടതി നിർ‌ദേശമുണ്ടായിട്ടും ഷാജൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. നിയമത്തെ ഷാജന് ബഹുമനമില്ലെന്ന് അതിരൂക്ഷ വിമർശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ ഈ കോസിലെ ജാമ്യം റാദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സഹൗചര്യത്തിലാണ് മറ്റ് വഴികളില്ലാതെ ഷാജൻ ഇന്ന് നിലമ്പൂർ സ്റ്റേഷനിൽ ഹാജരായത്. ഈ കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് തൃക്കാക്കര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.  കൊച്ചിയിൽ എത്തിച്ച് ഷാജൻ സ്കറിയയെ വിശദമായി ചോദ്യം ചെയ്യും. 

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ രജിസ്റ്റർ ചെയ്യാൻ അഡ്രസ്സ്‌ പ്രൂഫായി രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിന്റെ ഓഫീസിൽ സമർപ്പിച്ചിത് വ്യാജമായി നിർമ്മിച്ച ബിഎസ്എൻഎൽ രേഖകളാണ്. മറുനാടൻ മലയാളിയുടെ ഉടമസ്ഥാവകാശം കൈയ്യാളുന്ന ടൈഡ‍ിങ്ങ്സ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഈ വ്യാജരേഖ രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിന്റെ ഓഫീസിൽ സമർപ്പിച്ചിത്. കമ്പനിയുടെ രൂപീകരണം പോലും വ്യാജ രേഖ ഉപയോഗിച്ചായിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് പിവി അൻവർ എംഎൽഎ അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യാപേക്ഷയുമായി നേരത്തെ ഷാജൻ കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു ഷാജൻ. മതവിദ്വേഷ കേസിൽ മറ്റ് വഴിയില്ലാതെ ചോദ്യം ചെയ്യലിന് എത്തിപ്പോഴാണ് ഷാജൻ സ്കറിയ ഒടുവിൽ തൃക്കാക്കര പോലീസിന്റെ പിടിയിലായത്. മതവിദ്വേഷ കേസിൽ അമ്മയുടെ ചികിത്സാവശ്യം പറഞ്ഞ് ഹാജരാകുന്നതിൽ‌ നിന്ന് ഒഴിവാകാൻ ഷാജൻ ശ്രമിച്ചിരുന്നു. അഞ്ചു സഹോദരങ്ങളുണ്ടായിരിക്കെ, അമ്മയെ പരിചരിക്കാനെന്ന പേരിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാതിരുന്ന നടപടി നിയമത്തോടുള്ള ബഹുമാനക്കുറവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായെ പറ്റൂവെന്ന കോടതിയുടെ അന്ത്യശാസനം വന്നതോടെയാണ് ഷാജൻ നിലമ്പൂർ സ്റ്റേഷനിലെത്തിയത്.

റേറ്റിങ്ങിന് വേണ്ടി വ്യാജ ആരോപണങ്ങൾ റിപ്പോർട്ടുകളായി അവതരിപ്പിച്ച് തികഞ്ഞ വ്യക്തിഹത്യയിലേക്ക് വരെ കടക്കുന്ന ഷാജന്റെ രീതി മാധ്യമപ്രവർത്തനമായി കണക്കാനാകില്ലെന്ന് കോടതി വരെ വ്യക്തമാക്കിയിരുന്നു. രൂക്ഷവിമർശനങ്ങളാണ് ഷാജൻ സ്കറിയയുടെ മാധ്യമപ്രവർത്തന ശൈലിക്ക് എതിരെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. പ്രമുഖ വ്യവസായികൾ, സിനിമാ സാമൂഹിക പ്രവർത്തകർ മുതൽ സാധാരണക്കാർക്ക് എതിരെ വരെ ഷാജൻ സ്കറിയ മറുനാടൻ യൂടൂബ് ചാനലിലൂടെ വ്യാജവാർത്തകളുടെ പരമ്പരയാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. ഈ വ്യാജ വാർത്തകൾക്ക് ഇരകളായ നിരവധി മനുഷ്യർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഗൾഫ് വ്യവസായ ലോകത്തെ അതികായനായ മലയാളി പത്മശ്രീ എം.എ യൂസഫലിക്ക് എതിരെയും നിരവധി വ്യാജറിപ്പോർട്ടുകൾ മറുനാടൻ മലയാളി ചാനലിലൂടെ പ്രസിദ്ധീകരിച്ചിരുന്നു, ഒടുവിൽ സുപ്രീംകോടതി തന്നെ ഇടപെട്ട് രൂക്ഷവിമർശനം ഉന്നയിച്ചതോടെ എം.എ യൂസഫലിക്ക് എതിരായ ഈ വ്യാജവാർത്തകൾ ഷാജന് സ്കറിയയ്ക്ക് പിൻവലിക്കേണ്ടി വന്നു.  സമൂഹത്തിലെ വിവിധതലങ്ങളിലെ അനേകം പേരെയാണ് തന്റെ യൂടൂബ് ചാനലിലൂടെ ഷാജൻ സ്കറിയ വ്യക്തിഹത്യ ചെയ്തത്. പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന അതീവഗുരുതരമായ പരാതിയും ഷാജൻ സ്കറിയയ്ക്ക് എതിരെ നിലവിലുണ്ട്. ഇതിനെതിരെ ഡിജിപിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്തെ വിവിധ കോടതകളിലായി നിരവധി കേസുകളാണ് ഷാജൻ സ്കറിയയ്ക്ക് എതിരെയുള്ളത്.