LogoLoginKerala

അതീവ ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യം, സൈബി ജോസിനെതിരെ ക്രിമിനല്‍ കെസെടുത്ത് അന്വേഷണം വേണം; കമ്മീഷണറുടെ റിപ്പോര്‍ട്ട്

 
saibi

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ അഡ്വ. സൈബി ജോസിനെതിരായ കേസില്‍ ഗുരുതര പരാമര്‍ശങ്ങളുമായി കമീഷണറുടെ റിപ്പോര്‍ട്ട്. സൈബിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

അഡ്വ. സൈബി ജോസിനെതിരായ കേസില്‍ കമീഷണര്‍തന്നെ നേരിട്ടാണ് പ്രാഥമിക പരിശോധന നടത്തിയത്. അതീവ ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. സംഭവവുമായി ബന്ധപ്പെട്ട ആളുകളുടെ ഫോണ്‍ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ പരിശോധിക്കണം. കൂടുതല്‍ ആളുകളെ ചോദ്യം ചെയ്ത് അന്വേഷണം നടത്തിയാലേ യഥാര്‍ത്ഥ വസ്തുത പുറത്തുവരികയുള്ളൂ. ആരോപണം ഉന്നയിച്ചത് ആറ് അഭിഭാഷകരാണ്. അവരുടെ ലക്ഷ്യം ജുഡീഷ്യറിയുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കുക എന്നതാണ് - റിപ്പോര്‍ട്ടില്‍ പറയുന്നു.