LogoLoginKerala

യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; തലസ്ഥാനത്ത് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

 
youth league

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തിരിച്ച് പോലീസിന് നേരെ കല്ലേറുണ്ടായി. നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

അതേസമയം പൊലീസ് പലവട്ടം ലാത്തിച്ചാര്‍ജ് നടത്തിയെന്നും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ സമരങ്ങള്‍ക്കെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റു. പല കടകള്‍ക്ക് നേരെയും കല്ലേറുണ്ടായി.