LogoLoginKerala

വോയ്‌സ് നോട്ടുകളും സ്റ്റാറ്റസാക്കാവുന്ന അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

 
Whatsapp
ഈ വോയ്‌സ് സ്റ്റാറ്റസുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സുരക്ഷിതമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വോയ്‌സ് നോട്ടുകളാകും വാട്സാപ്പ് സ്റ്റാറ്റസാക്കാന്‍ സാധിക്കുക

ഉപയോക്താക്കള്‍ക്ക് അടിപൊളി അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് എത്തുന്നു. കൃത്യമായ അപ്‌ഡേഷനുകള്‍ അടിക്കടി യൂസേഴ്‌സിന് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുള്ള ആപ്പാണ് വാട്‌സ്ആപ്പ്. വാട്സാപ്പിന്റെ പ്രധാന സവിശേഷതയിലൊന്നായ സ്റ്റാറ്റസ് ഫീച്ചറില്‍ വൈകാതെ പുതിയൊരു അപ്ഡേറ്റ് വരുമെന്ന് കമ്പനി അറിയിച്ചു.

പുതിയ അപ്‌ഡേഷനായി വോയ്‌സ് നോട്ടുകള്‍ വാട്സാപ്പ് സ്റ്റാറ്റസാക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുമെന്നാണ് പുറത്തുവരു് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രങ്ങളും വീഡിയോകളുമാണ് വാട്സാപ്പില്‍ സ്റ്റാറ്റസാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ വോയ്‌സും ഇനി മുതല്‍ സ്റ്റാറ്റസാകും.

വോയ്‌സ് സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഈ വോയ്‌സ് സ്റ്റാറ്റസുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സുരക്ഷിതമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വോയ്‌സ് നോട്ടുകളാകും വാട്സാപ്പ് സ്റ്റാറ്റസാക്കാന്‍ സാധിക്കുക. കഴിഞ്ഞ കുറച്ചു നാളുകളായി ഈ ഫീച്ചറിനായി നിരവധി യൂസേഴ്സ് കാത്തിരിക്കുകയാണ്.

പരീക്ഷണാര്‍ഥമായി  ഐ.ഒ.എസ്. ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് വരികയാണ്. ഉടന്‍ തന്നെ എല്ലാവരിലേക്കുമായി ഈ ഫീച്ചര്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സാപ്പ്.  പുതിയ ഫീച്ചര്‍ എപ്പോള്‍ നിലവില്‍ വരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Content Highlights - Whatsapp Came with new updation