വിഴിഞ്ഞത്ത് സമരക്കാരുടെ അഴിഞ്ഞാട്ടം; പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പൂര്‍ണ്ണമായും തകര്‍ത്ത് സമരക്കാര്‍. മുപ്പത്തതിയഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാല് പൊലീസുകാരെ തിരുവനന്തപുരം മെഡിക്കല്‍ കോളോജിലേക്ക് കൊണ്ടു പോയി. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ പലയാളുകളും വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ സമരാനുകൂലികള്‍ പൊലീസ് വാഹനം തകര്‍ത്തു. കരമന, വിഴിഞ്ഞം സ്‌റ്റേഷനുകളിലെ ജീപ്പുകളാണ് സമരക്കാര്‍ തകര്‍ത്തത്.
രണ്ടായിരത്തിലധികം ആളുകളാണ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്റ്റേഷന്‍ പരിസരത്ത് നിന്ന് പ്രതിഷേധക്കാരെ മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ത്തില്‍ കസറ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. വൈദികരടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊടുന്നനെയാണ് പൊലീസുമായി ഏറ്റു മുട്ടല്‍ ഉണ്ടാവുകയായിരുന്നു.