LogoLoginKerala

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വരെ സമയം; ഓൺലൈൻ വഴി അപേക്ഷിക്കാം

 
VOTER LIST

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, ഫോട്ടോ മാറ്റാൻ, തിരുത്തൽ വരുത്താൻ, ബൂത്ത് മാറ്റാൻ ഡിസംബർ 18 വരെ സമയം. ഓൺലൈൻ വഴിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉപയോ​ഗിക്കേണ്ട രീതി ഇങ്ങനെയാണ്:-ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്യ്ത്, ഇടത് വശത്ത് മുകളിൽ കാണുന്ന വോട്ടർ രജിസ്ട്രേഷനിൽ (Voter Registration) ക്ലിക്ക് ചെയ്യുക.

1) പുതുതായി പേര് ചേർക്കുന്നതിന് - New Voter Registration (Form 6) ഉപയോഗിക്കുക.

2) പട്ടികയിൽ നിന്നും മരണപ്പെട്ടവരെയോ, 6 മാസത്തിൽ കൂടുതൽ കാലമായി വിവാഹിതയായോ, ജോലിയുടെ പഠനത്തിന്റെയോ ഭാഗമായി പ്രവാസി ആയോ, സ്ഥലം വിറ്റ് പോയതിനാലോ, നാട് വിട്ട് പോയതിനാലോ സ്ഥിരതാമസമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനോ, സ്വയം ഒഴിവാകുന്നതിനോ Deletion (Form 7)
ഉപയോഗിക്കുക.

3) നിലവിലെ വോട്ടർ ഐഡി കാർഡിൽ എന്തെങ്കിലും തിരുത്തൽ വരുത്തുന്നതിനും,ഫോട്ടോ മാറ്റുന്നതിനും, വിലാസം മാറ്റുന്നതിനും, ബൂത്ത് മാറുന്നതിനും Correction of Entries (Form 8) ഉപയോഗിക്കുക.

3) സ്വന്തമായി അവനവന്റെയും, നമ്മുടെ കുടുംബാംഗങ്ങളുടെയും, സുഹ്യത്തുക്കളുടെയും ഇലക്ഷൻ വോട്ടർ ഐഡി കാർഡ് - ആധാർ കാർഡുമായും, മൊബൈൽ നമ്പരുമായും ബന്ധിപ്പിക്കുന്നതിന് Electroral Authentication Form (Form 6B) ഉപയോഗിക്കുക.

മേൽ പറഞ്ഞവ ചെയ്യുന്നതിന് Voter Helpline ആപ്ലിക്കേഷനിൽ ഒറ്റതവണ New User ൽ നിങ്ങളുടെ Mobile No., Voter ID, Email ID, ADHAR No. എന്നിവ നല്കി രജിസ്റ്റർ ചെയ്യുക...

മേൽ പറഞ്ഞ രജിസ്ട്രേഷൻ നടപടിക്ക് ആവശ്യമായിട്ടുള്ള രേഖകൾ;
1) പാസ്പോർട്ട് സൈസ് ഫോട്ടോ.

2) വയസ് തെളിയിക്കാൻ ആവശ്യമായ - ജനന സർട്ടിഫിക്കറ്റ്, SSLC/സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ മുതലായവയിൽ ഏതെങ്കിലും ഒരു രേഖ.

3) നിങ്ങളുടെ സ്ഥിര താമസ വിലാസം കാണിക്കുന്ന - റേഷൻ കാർഡ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ, പഞ്ചായത്തിൽ നിന്നുള്ള ഓണർഷിപ്പ്/താമസ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന്.