LogoLoginKerala

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനിടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

 
jellikatt

ചെന്നൈ: മാട്ടുപ്പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നടക്കുന്ന വിവിധ ജല്ലിക്കെട്ടുകളിലായി മരിച്ചവരുടെ എണ്ണം രണ്ടായി. ട്രിച്ചി സൂരിയൂരിലും, മധുര പാലമേടിലും പുരോഗമിക്കുന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേര്‍ മരിച്ചത്.

ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോല്‍ സ്വദേശി അരവിന്ദ് (25) എന്നയാളെയാണ് ട്രിച്ചി സൂരിയൂരില്‍ കാള കുത്തിക്കൊന്നത്. പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. കളത്തിലേക്കുവന്ന പാടെ പിടിക്കാന്‍ ശ്രമിച്ച  ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പില്‍ത്തൂക്കി എറിയുകയായിരുന്നു.