ട്രെയിനിൽ നിന്ന് വീണ് രണ്ട് കൗമാരക്കാർ മരിച്ചു
Dec 16, 2022, 10:41 IST
കൊരട്ടിയിൽ എത്തിയപ്പോൾ ഇറങ്ങാനുള്ള ശ്രമിത്തിനിടെയാണ് അപകടം ഉണ്ടായെതെന്നാണ് നിഗമനം
കൊച്ചി : ട്രെയിനിൽ നിന്ന് വീണ് രണ്ട് കൗമാരക്കാർ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ(16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസ് ഇരുവരുടെയും മൃതദേഹം ചാലക്കുടി ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് ട്രെയിനിൽ വരികയായിരുന്നു ഇരുവരും. ട്രെയിനിന് കൊരട്ടിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. കൊരട്ടിയിൽ എത്തിയപ്പോൾ ഇറങ്ങാനുള്ള ശ്രമിത്തിനിടെയാണ് അപകടം ഉണ്ടായെതെന്നാണ് നിഗമനം. ഒരാൾ ട്രെയിനിനടിയിൽ പെടുകയും രണ്ടാമത്തെയാൾ പ്ലാറ്റ്ഫോമിൽ തലയിടിച്ച് വീഴുകയുമായിരുന്നു.