പത്തനംതിട്ടയില്‍ കാണാതായ രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തി
Jan 4, 2023, 23:48 IST
സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ തിരികെ വരാതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ മറ്റു രണ്ടു കുട്ടികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്
പത്തനംതിട്ടയില്‍ കാണാതായ നാലു പെണ്‍കുട്ടികളില്‍ 2 പേരെ കണ്ടെത്തി. ഓതറയിലെ സ്‌കൂളില്‍ നിന്നും കാണാതായ 2 കുട്ടികളെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. ഓതറ എ എം എ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനന്യ, അനുഗ്രഹ എന്നിവരെയാണ് കണ്ടെത്തിയത്.
പത്തനംതിട്ട നഗരസഭാ പരിധിയിലെ രണ്ട് സ്‌കൂളുകളില്‍ നിന്നായി മറ്റ് രണ്ടു കുട്ടികളെയും കാണാതായിട്ടുണ്ട്. തൈക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അവന്തി(14) മാര്‍ത്തോമ സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭി ഷാജി എന്നിവരെയാണ് കാണാതായത്. സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ തിരികെ വരാതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ മറ്റു രണ്ടു കുട്ടികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.