LogoLoginKerala

കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയില്‍

 
Bribe Case
വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കും തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലാവുന്നത്

സംസ്ഥാനത്ത് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലി വാങ്ങിയ രണ്ടു ജീവനക്കാര്‍ പിടിയില്‍. വയനാട്ടിലും തിരുവനന്തപുരത്തുമാണ് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തിയത്. വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കും തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലാവുന്നത്.

മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കായ രഘു കെട്ടിട നമ്പറിനായി 10,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. സമാനമായി കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാര്‍ കാരാറുകാരനില്‍ നിന്നും 5000 രൂപയും കൈക്കൂലിയായി കൈപ്പറ്റി.