LogoLoginKerala

തൃക്കാക്കര ബലാത്സംഗക്കേസ്; ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സുനുവിന് പൊലീസിന്റെ ക്ലീന്‍ചീറ്റ്

 
P R Sunu
പരാതിക്കാരിയുടെ ഭര്‍ത്താവിന് സുനുവിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെന്നും. തുടര്‍ന്ന് ഭര്‍ത്താവിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സുനുവിനെതിരെ വ്യാജ പരാതി നല്‍കിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍

തൃക്കാക്കര ബലാത്സംഗക്കേസില്‍ ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സുനുവിന് പൊലീസിന്റെ ക്ലീന്‍ചീറ്റ്. ബലാത്സംഗ കേസിലടക്കം പ്രതിയായ ഇയാളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനിരിക്കയാണ് സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

പരാതിക്കാരിയുടെ ഭര്‍ത്താവിന് സുനുവിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെന്നും. തുടര്‍ന്ന് ഭര്‍ത്താവിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സുനുവിനെതിരെ വ്യാജ പരാതി നല്‍കിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. സുനുവിനെ പിരിച്ചു വിടാതിരിക്കാനുള്ള കാരണം നേരിട്ട് വന്ന് ബോധിപ്പിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടെങ്കിലും ഇദ്ധേഹം ഹാജരായിരുന്നില്ല. സുനു മറ്റ് രണ്ട് കേസുകളിലും പ്രതിയാണ്.