LogoLoginKerala

ശബരിമലയിലെ തിരക്ക് നിയന്ത്രണം; പരസ്പരം പഴിചാരി ദേവസ്വം ബോര്‍ഡും പൊലീസും

 
Sabarimala
സന്നിധാനത്തും പമ്പയിലും പൊലീസുകാര്‍ അനാവശ്യ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ പരിചയ സമ്പന്നര്‍ അല്ലെന്നും ദേവസ്വം ബോര്‍ഡ് കുറ്റപ്പെടുത്തി. എന്നാല്‍ ആവശ്യമെങ്കില്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ദേവസം ബോര്‍ഡിന് ഏറ്റെടുക്കാമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ മറുപടി നല്‍കി

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള അവലോകന യോഗത്തില്‍ പരസ്പരം പഴിചാരി പൊലീസും ദേവസ്വം ബോര്‍ഡും. ശബരിമലയില്‍ പൊലീസ് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ദേവസ്വം ബോര്‍ഡ് കുറ്റപ്പെടുത്തി. അതേസമയം, നിയന്ത്രണം ബോര്‍ഡ് ഏറ്റെടുത്തോയെന്ന് പൊലീസും മറുപടി നല്‍കി.

സന്നിധാനത്തും പമ്പയിലും പൊലീസുകാര്‍ അനാവശ്യ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ പരിചയ സമ്പന്നര്‍ അല്ലെന്നും ദേവസ്വം ബോര്‍ഡ് കുറ്റപ്പെടുത്തി. എന്നാല്‍ ആവശ്യമെങ്കില്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡിന് ഏറ്റെടുക്കാമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ മറുപടി നല്‍കി.

യോഗത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തിലും ബോര്‍ഡ് അതൃപ്തി രേഖപ്പെടുത്തി. ബസുകളില്‍ കുത്തി നിറച്ച് ആളുകളെ കയറ്റുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. വെര്‍ച്വല്‍ ക്യൂ വഴി 82,365 തീര്‍ത്ഥാടകരാണ് ബുക്ക് ചെയ്തിരിക്കുന്നത്.