ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു
Jan 1, 2023, 09:33 IST
കുത്തനെയുള്ള ഇറക്കത്തില്‍ ബസ് നിയന്ത്രണം വിട്ട് എഴുപതടിയോളം താഴ്ച്ചയിലേക്ക് മറയുകയായിരുന്നു
ഇടുക്കി അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. അപകടത്തില്‍ ബസ് ജീവനക്കാരടക്കം 44ഓളം ആളുകള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
മലപ്പുരം വളാഞ്ചേരിയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം നടന്നത്. പുതുവര്‍ഷ ദിവസം 1.15 ഓടെയായിരുന്നും സംഭവം. കുത്തനെയുള്ള ഇറക്കത്തില്‍ ബസ് നിയന്ത്രണം വിട്ട് എഴുപതടിയോളം താഴ്ച്ചയിലേക്ക് മറയുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റ ആളുകളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.