LogoLoginKerala

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; വിനോദയാത്രക്ക് പോകുന്ന ബസുകളിലെ ഡ്രൈവർമാർ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ

 
Tourist bus
എറണാകുളം : സ്കൂൾ വിനോദയാത്രക്ക് പുറപ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ അമിത വേഗത, അശ്രദ്ധമായ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഗതാഗത കമ്മീഷണറേറ്റ് ഉറപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിനാവശ്യമായ നിർദ്ദേശം എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
ഇവരുടെ ലൈസൻസ് മുമ്പ് റദ്ദാക്കിയിട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
 മുമ്പ് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഡ്രൈവർമാർ സ്കൂൾ വിനോദയാത്ര കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് തടയാൻ എക്സൈസിൻ്റെ സഹായം തേടിയിട്ടുണ്ട്.
പാലക്കാട് വടക്കാഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 
സ്കൂൾ, കോളേജ് വിനോദയാത്രകൾക്ക് രൂപമാറ്റം വരുത്താത്ത വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി ട്രാൻസ്പോപോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.. വിനോദയാത്രയുടെ വിവരം ആർ റ്റി ഒയെ അറിയിക്കണം. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാൻ എക്സൈസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു