വയനാട്ടില്‍ കടുവ ആക്രമിച്ച കര്‍ഷകന്‍ മരിച്ചു
Thu, 12 Jan 2023

തോമസിനെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണ കാരണം
വയനാട്ടില്‍ ജീവനെടുത്ത് കടുവ. ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി സ്വദേശി തോമസ്(50)ആണ് മരിച്ചത്. കടുവയുടെ ആക്രമണത്തില്‍ തോമസിന്റെ കാലുകള്‍ക്കാണ് മാരകമായി മുറിവേറ്റത്. തോമസിനെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണ കാരണം.
ഇന്ന് രാവിലെയാണ് തോമസിനെ കടുവ ആക്രമിക്കുന്നത്. സാലുവിനെ ആക്രമിച്ചതിനു ശേഷം കടുവ തിരികെ കാട്ടിലേക്ക് പോയതെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് വനപാലകര്‍ എത്തി തെരെച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
ജനവാസ കേന്ദ്രത്തിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കടുവ ഇറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. സംഭവത്തോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.