LogoLoginKerala

തൃശ്ശൂര്‍ ശക്തൻ സ്റ്റാൻ‍ഡിൽ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

 
tsr
കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം

തൃശ്ശൂര്‍: തൃശ്ശൂര്‍ ശക്തൻ സ്റ്റാൻ‍ഡിൽ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാൻഡിൽ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ് ആക്രമിച്ചത്. തൃശ്ശൂര്‍ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവർക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിൻ്റെ കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് ലഭിക്കുന്ന വിവരം.