മത്സരത്തില്‍ എതിരാളികളില്ല; ഒളിംപിക്സ് അസോസിയേഷനെ നയിക്കാന്‍ പി ടി ഉഷ
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരാളികളില്ല. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം ഇന്ന് വൈകുന്നരേത്തോടെ അവസാനിച്ചു. മറ്റ് നോമിനേഷനുകള്‍ ലഭിച്ചിട്ടില്ലെന്ന്് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വൃത്തങ്ങള്‍ അറിയിച്ചു.
എതിരാളികള്‍ ഇല്ലാത്തതിനാല്‍ ഏകപക്ഷീയമായി പി ടി ഉഷ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കും. തെരെഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 10-ാം തീയതി ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സജീവ കായികതാരമായ ആദ്യ അധ്യക്ഷ, വനിത അധ്യക്ഷ, മലയാളി അധ്യക്ഷ തുടങ്ങിയ സവിശേഷതകളോടെയാണ് പി ടി ഉഷ പദവിയിലെത്തുന്നത്. ഇന്നലെ രാത്രിയാണ് ഉഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇക്കാര്യ ഉഷ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.