LogoLoginKerala

പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

 
2023
പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തയാണ് 2023നെ ആദ്യം വരവേറ്റത്. തുടര്‍ന്ന് ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലും പുതുവര്‍ഷം പിറന്നു

ഭൂതകാല ഓര്‍മ്മകള്‍ക്ക് വിടനല്‍കി പുത്തന്‍ പ്രതീക്ഷയോടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തയാണ് 2023നെ ആദ്യം വരവേറ്റത്. തുടര്‍ന്ന് ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലും പുതുവര്‍ഷം പിറന്നു.

രണ്ട് വര്‍ഷത്തെ കോവിഡ് മഹാമാരിക്കു ശേഷത്തെ നിയന്ത്രണങ്ങളില്ലാതെയാണ് നാടും നഗരവും പുതുവര്‍ഷത്തെ വരവേറ്റത്. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും കോവളത്തും ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ വിപുലമായി പുതുവര്‍ഷ ആഘോഷങ്ങല്‍ നടന്നു.

ആഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാന്‍ സംസ്ഥാനത്തെ പൊലീസ് സേനയും സജ്ജമായിരുന്നു. ബീച്ചിലും ആളുകള്‍ കൂടുന്നിടത്തും പൊലീസ് കനത്ത സുരക്ഷയും ഉറപ്പാക്കിയിരുന്നു.