LogoLoginKerala

പോക്സോ കേസ് പ്രതിയായ പൊലീസുകാരനായി തെരച്ചിൽ ഊർജിതം

 
Kerala Police
വിനോദ് കുമാറിനെതിരെ ആദ്യപരാതി കഴിഞ്ഞ വെള്ളിയാഴ്ചയും രണ്ടാം പരാതി കഴിഞ്ഞ ഞായറാഴ്ചയും ആണ് ലഭിച്ചത് . രണ്ട് പരാതിയിലും പ്രത്യേകം പോക്സോ വകുപ്പുകൾ ഇട്ട് രണ്ട് FIR ആണ്  കൂരാചൂണ്ട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

പോക്സോ കേസിൽ പ്രതിയായ പോലീസുകാരനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഓ വിനോദ് കുമാറിനെതിരെയാണ് കേസ്. വിനോദ് കുമാറിനെ ഇന്നലെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

കൂരാച്ചുണ്ട് പോലീസ് ആണ് കേസെടുത്തത്. 12 ഉം 13ഉം വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. ഇയ്യാൾ കഴിഞ്ഞമാസം 13 ആം തീയതി മുതൽ മെഡിക്കൽ ലീവിലാണ്. വകുപ്പുതല അന്വേഷണത്തിനുശേഷം വടകര റൂറൽ എസ്പി യാണ്  സസ്പെൻഷന് ഉത്തരവിട്ടത്.  വിനോദ് കുമാറിനെതിരെ ആദ്യപരാതി കഴിഞ്ഞ വെള്ളിയാഴ്ചയും രണ്ടാം പരാതി കഴിഞ്ഞ ഞായറാഴ്ചയും ആണ് ലഭിച്ചത് . രണ്ട് പരാതിയിലും പ്രത്യേകം പോക്സോ വകുപ്പുകൾ ഇട്ട് രണ്ട് FIR ആണ്  കൂരാചൂണ്ട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടതും സസ്പെൻഷൻ നടപടികളിലേക്ക് കടന്നതും. പരാതി നൽകിയ പെൺകുട്ടികളുടെ മാതാവുമായി വിനോദ് കുമാറിന് അടിപിടി കേസ് നിലനിൽക്കുന്നുണ്ടെന്നും ഈ കേസിൽ വിനോദ് കുമാറിന് ജാമ്യം ലഭിച്ചിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. ഇതിനിടയിലാണ് 2019ൽ രണ്ട്  പെൺകുട്ടികളെയും വിനോദ് കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതി ഉയർന്നുവന്നിരിക്കുന്നത്.