LogoLoginKerala

സംസ്ഥാനത്ത് മദ്യത്തിന്റെ വില വീണ്ടും കൂട്ടി

 
fbg
ക്വാർട്ടർ, പൈന്റ് എന്നീ അളവുകളിലുള്ള മദ്യത്തിന് 10 രൂപയും ഫുൾ, ലിറ്റർ എന്നീ അളവുകളിലുള്ള മദ്യത്തിന് 20  രൂപയുമാണ് കൂട്ടിയിരിക്കുന്നത്

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിന്റെ വില വീണ്ടും കൂട്ടി. മിക്ക ബ്രാൻഡുകൾക്കും പത്ത് രൂപ മുതൽ ഇരുപത് രൂപ വരെയാണ് കൂട്ടിയത്. 
മദ്യത്തിന്റെ നികുതി വർധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ജനുവരി ഒന്ന് മുതൽ വില കൂട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഗവർണർ ബില്ലിൽ ഒപ്പിട്ടതോടെ ഇന്ന് തന്നെ വില കൂട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 

തൊണ്ണൂറു ശതമാനം ബ്രാൻഡുകളുടെയും വില കൂട്ടിയിട്ടുണ്ട്. ക്വാർട്ടർ, പൈന്റ് എന്നീ അളവുകളിലുള്ള മദ്യത്തിന് 10 രൂപയും ഫുൾ, ലിറ്റർ എന്നീ അളവുകളിലുള്ള മദ്യത്തിന് 20  രൂപയുമാണ് കൂട്ടിയിരിക്കുന്നത്. സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ മദ്യത്തിന് 10  രൂപയ കൂടി 610  രൂപയായി. 
ഇതിനോടൊപ്പം ബിയർ, വൈൻ എന്നിവയുടെ വിലയും നാളെ മുതൽ കൂടുമെന്നാണ് സൂചന.