ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവം ; ക്ഷീരവികസന വകുപ്പിന്റെ വാദം തള്ളി പാൽ വിതരണ കമ്പനി
Updated: Jan 21, 2023, 19:29 IST
തിരുവനന്തപുരം: ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവത്തിൽ ക്ഷീരവികസന വകുപ്പിന്റെ വാദം തള്ളി പാൽ വിതരണ കമ്പനി. പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദമാണ് കമ്പനി തള്ളിക്കളഞ്ഞത്. പാൽ പൂർണമായും ചീത്തയായിരുന്നുവെന്ന് കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചാണ് കമ്പനി അവകാശപ്പടുന്നത്.