എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം; സംസ്ഥാനത്തും വിപുലമായ ആഘോഷം
Thu, 26 Jan 2023

ന്യൂഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും.
പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി.
റിപ്പബ്ലിക് ദിന ആഘോഷത്തോടെനുബന്ധിച്ച് കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.