ബഫര്‍സോണ്‍ വിഷയം; മൂന്നംഗബെഞ്ചിന് വിട്ട് സുപ്രീം കോടതി
Mon, 16 Jan 2023

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് കേള്‍ക്കുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു. വിധിയിലെ ചിലഭാഗങ്ങള്‍ ഭേതഗതി ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. പ്രായോഗിക പരിഹാരത്തിന് എല്ലാവരും ശ്രമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം കേരളത്തിന്റെ പുനപരിശോധന ഹര്‍ജി തല്‍ക്കാലം പരിഗണിക്കില്ല.