LogoLoginKerala

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

 
New Born
മൂന്ന് ദിവസം പ്രായമായ പെണ്‍ കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപത്ത് കട നടത്തുന്ന ആളാണ് വിവരം പൊലീസില്‍ അറിയിച്ചത്

കൊട്ടാരക്കരയില്‍ പിഞ്ചു കഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 8.27നാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വാളകം ബെഫനി കോണ്‍വെന്റിന്റെ കുരുശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

മൂന്ന് ദിവസം പ്രായമായ പെണ്‍ കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപത്ത് കട നടത്തുന്ന ആളാണ് വിവരം പൊലീസില്‍ അറിയിച്ചത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ സിസടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.