LogoLoginKerala

ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

 
Tragic Death
മൻസൂറിനൊപ്പം രാത്രിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു

ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ ബസ് സ്റ്റാൻഡിനടത്തുള്ള കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് ബാലുശ്ശേരി ബസ് സ്റ്റാൻഡിലെ കടവരാന്തക്ക് മുന്നിൽ മൻസൂറിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. 38 വയസാണ്. പൊലീസ് നടത്തിയ ഇൻക്വസ്റ്റിലാണ് മൻസൂറിന്റെ ശരീരത്തിൽ മുറിവുകൾ കാണപ്പെട്ടത്. ഷർട്ട് കീറിയ നിലയിലായിരുന്നു. അടിപിടി നടന്നതായാണ് സംശയം. ഈയൊരു സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹത സംശയിക്കുന്നത്.

പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മൻസൂറിനൊപ്പം രാത്രിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു.