LogoLoginKerala

ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ച് സൈന്യം

 
france
രണ്ടാം പകുതിയിലെ രണ്ടാമത്തെ പെനാല്‍റ്റി ലഭിച്ച ഫ്രാന്‍സ് ഗോളിനായി പ്രതീക്ഷയോടെ പന്ത് ഹാരി കെയ്‌നിന് കൈമാറിയെങ്കിലും ഇംഗ്ലീഷ് നായകന് പെനാല്‍റ്റി മിസ്സായി. കൈയ്യില്‍ കിട്ടിയ ഭാഗ്യം തട്ടി തെറിപ്പിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലാഴ്ന്നു. കളിയുടെ 90-ാം മിനിറ്റിലും ഫ്രാന്‍സ് ആധിപത്യം നിലനിര്‍ത്തി

ദോഹ: നിലവിലെ ലോകചാമ്പ്യന്‍മാര്‍ അങ്ങനെ തുടര്‍ച്ചയായ രണ്ടാം തവണ സെമിയിലേക്ക് പ്രവേശിച്ചു. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് മുട്ടുകുത്തിച്ചത്. ഫ്രഞ്ച് പടയ്ക്കു വേണ്ടി ചൗമേനിയും, ജിറൂദുമാണ് ഗോള്‍ വല കുലുക്കിയത്. 82-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പെനാല്‍റ്റി നായകന്‍ ഹാരി കെയ്ന്‍ മിസ്സാക്കിയതോടെ ഇംഗ്ലീഷ് പട തോല്‍വിയിലേക്ക് നടന്നടുക്കുകയായിരുന്നു.  

france

മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് ഫ്രഞ്ച് പടയുടെ ചൗമിനി ഗോള്‍ വല കുലുക്കിയത്. ഇംഗ്ലീഷ് പടയുടെ  പ്രതിരോധം തകര്‍ത്ത് അവരുടെ ബോക്‌സിലേക്ക് ഫ്രാന്‍സ് നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ആദ്യത്തെ ഗോള്‍ പിറന്നത്. പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറിയ എംബപെ ഡെക്ലാന്‍ റൈസിന്റെ വെല്ലുവിളി മറികടന്ന് പന്ത് വലതുവിങ്ങില്‍ അന്റോയ്ന്‍ ഗ്രീസ്മനു നല്‍കി. പന്തു പിടിച്ചെടുത്ത് ഗ്രീസ്മന്‍ അത് ബോക്‌സിനു പുറത്ത് നടുവില്‍ ചൗമേനിക്കു നല്‍കിയപ്പോള്‍ ഫ്രഞ്ച് പട ഗോള്‍ വല കുലുക്കി.

ആദ്യ പകുതിയില്‍ ഫ്രാന്‍സ് ആധിപത്യം നിലനിര്‍ത്തിയെങ്കില്‍ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് തിരിച്ചു വന്നു. രണ്ടാം പകുതിയില്‍ വീണു കിട്ടിയ പെനാല്‍റ്റി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ അതിഗംഭീരമായി ലക്ഷ്യം കണ്ടു. കരുത്തുറ്റ രണ്ട് ടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. സമനില തുടര്‍ന്ന 77-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി ഫ്രഞ്ച് പടയുടെ ഒളിവര്‍ ജിറൂഡിന്റെ തകര്‍പ്പന്‍ ഹെഡ്‌ഗോള്‍ വല തുളച്ചതോടെ ഫ്രാന്‍സ് മുന്നിലെത്തി.

France

രണ്ടാം പകുതിയിലെ രണ്ടാമത്തെ പെനാല്‍റ്റി ലഭിച്ച ഫ്രാന്‍സ് ഗോളിനായി പ്രതീക്ഷയോടെ പന്ത് ഹാരി കെയ്‌നിന് കൈമാറിയെങ്കിലും ഇംഗ്ലീഷ് നായകന് പെനാല്‍റ്റി മിസ്സായി. കൈയ്യില്‍ കിട്ടിയ ഭാഗ്യം തട്ടി തെറിപ്പിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലാഴ്ന്നു. കളിയുടെ 90-ാം മിനിറ്റിലും ഫ്രാന്‍സ് ആധിപത്യം നിലനിര്‍ത്തി. കളി ഇഞ്ച്വറി ടൈമില്‍ എത്തിയപ്പോഴും അത്ഭുതമൊന്നും സംഭവിച്ചിരുന്നില്ല. ഫ്രഞ്ച് പടയുടെ പ്രത്യാക്രമണങ്ങള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു.

ഡിസംബര്‍ 14ന് ഇതേ വേദിയില്‍ വച്ച് സെമിഫൈനലില്‍ ഫ്രാന്‍സ്  പറങ്കിപ്പടയെ തോല്‍പ്പിച്ച മൊറോക്കയെ നേരിടും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം സ്വന്തമാക്കിയത്.

Content Highlights - Qatar World Cup, France VS England