LogoLoginKerala

ഗുണ്ടകളുമായി ബന്ധം; രണ്ട് ഡി.വൈ.എസ്.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

 
police

തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ഡി.വൈ.എസ്.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ. ജോണ്‍സണ്‍, തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് യുനിറ്റ് ഒന്നിലെ ഡി.വൈ.എസ്.പി പി. പ്രസാദ് എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ അടുത്തകാലത്തായി നിരന്തരം ഉണ്ടാവുന്ന ഗുണ്ടാ ആക്രമണങ്ങളെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഡി.വൈ.എസ്.പിമാര്‍ക്കും ഗുണ്ടകളുമായുള്ള അടുത്ത ബന്ധം കണ്ടെത്തിയത്. തുടര്‍ന്നാണ് ഇരുവരേയും സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.