LogoLoginKerala

സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും

 
himachal

ന്യൂഡൽഹി : ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ പേര് അംഗീകരിച്ച് ഹൈക്കമാൻഡ്. നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാനം ഉണ്ടാകും.നാളെ സത്യപ്രതിജ്ഞ നടത്തും. 

രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തിൽ നിന്നുള്ള പ്രതിഭാ സിംഗിനെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകിയേക്കും.