LogoLoginKerala

കാസര്‍കോഡ് പള്ളിക്കരയില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 
death

കാസര്‍കോഡ്: പള്ളിക്കരയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര ഗവ ഹയര്‍ സെകണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹീന്‍ ആണ് മരിച്ചത്. 15 വയസ്സാണ്. പൂച്ചക്കാട് സ്വദേശി സുബൈറിന്റെ മകനാണ്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും സുഖമില്ലെന്ന് പറഞ്ഞ് കുട്ടി പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.